മലേഷ്യ ഓപ്പണ്‍: പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്

sindhu pv
 

ക്വാലാലമ്പൂർ: മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണിൽ ഇന്ത്യയുടെ പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്. മൂന്നുവട്ടം ലോക ചാമ്പ്യയായിട്ടുള്ള സ്‌പാനിഷ് താരം കരോലിന മാരിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള സിന്ധു തോറ്റത്. 

സ്കോർ: 21-12, 10-21, 21-15. 

പരിക്കേറ്റ് ആറ് മാസം കോർട്ടിൽ നിന്ന് വിട്ടുനിന്ന ശേഷമുള്ള സിന്ധുവിന്‍റെ ആദ്യ മത്സരമായിരുന്നു ഇത്. കഴിഞ്ഞ ഓഗസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു പി സിന്ധു ഇതിന് മുമ്പ് മത്സരിച്ചത്. അന്ന് സിന്ധു സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ടൂര്‍ണമെന്‍റിനിടെ പരിക്കേറ്റ താരം 2022ലെ പിന്നീടുള്ള മത്സരങ്ങളില്‍ നിന്നെല്ലാം പിന്‍മാറി.