ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ മേ​ൽ​നോ​ട്ട​ത്തി​നു സ​മി​തി​യാ​യി; മേ​രി കോം ​അ​ധ്യ​ക്ഷ; ഒരു മാസത്തിനകം റിപ്പോർട്ട് നൽകും

sd
 

ന്യൂ​ഡ​ല്‍​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗി​നെ​തി​രാ​യ താ​ര​ങ്ങ​ളു​ടെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ മേ​ല്‍​നോ​ട്ട സ​മി​തി​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രൂ​പം ന​ല്‍​കി. ഒ​ളി​മ്പി​ക്‌​സ് മെ​ഡ​ല്‍ ജേ​താ​വ് മേ​രി കോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ മേ​ല്‍​നോ​ട്ട സ​മി​തിയെയാണ് നിയോഗിച്ചത്.
 
കായികമന്ത്രി അനുരാഗ് ഠാക്കൂറാണ് തിങ്കളാഴ്ച സമിതിയെ നിയമിച്ചത്. ലൈംഗികാരോപണങ്ങളിലും സാമ്പത്തിക ക്രമക്കേടുകളിലും സമിതി വ്യക്തമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാന്‍ മേല്‍നോട്ടസമിതിയെ രൂപവത്ക്കരിക്കുമെന്ന് മന്ത്രി ശനിയാഴ്ച ഉറപ്പ് നല്‍കിയിരുന്നു.

ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗി​നെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മാ​റ്റി​നി​ര്‍​ത്തി​യി​രു​ന്നു. ഇ​തി​നു പു​റ​മേ അ​ടു​ത്ത ഒ​രു മാ​സ കാ​ല​യ​ള​വി​ല്‍ ഫെ​ഡ​റേ​ഷ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മേ​ല്‍​നോ​ട്ട സ​മി​തി ത​ന്നെ നി​ര്‍​വ​ഹി​ക്കും.

 
ശനിയാഴ്ച കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു താരങ്ങള്‍ സമരം പിന്‍വലിച്ചത്. അതേസമയം തനിക്കെതിരേ പ്രതിഷേധിക്കുകയും ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത മുന്‍നിര ഗുസ്തി താരങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടിവന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് പണം തട്ടിയെടുക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും താരങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.