‘അവസരം നഷ്ടപ്പെടുത്തി’; സഞ്ജുവിനെ വിമർശിച്ച് ഡാനിഷ് കനേരിയ

1
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20യിൽ 12 റൺസെടുത്ത് പുറത്തായ മലയാളി താരം സഞ്ജു സാംസണിനെ വിമർശിച്ച് പാകിസ്താൻ്റെ മുൻ താരം ഡാനിഷ് കനേരിയ. സഞ്ജു ഒരിക്കലും പന്താവില്ല. സഞ്ജു ഇറങ്ങിയ സ്ഥാനത്ത് ദീപക് ഹൂഡയാണ് ഇറങ്ങേണ്ടിയിരുന്നതെന്നും കനേരിയ തൻ്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. “സഞ്ജുവിനു വീണ്ടും അവസരം ലഭിച്ചു. പക്ഷേ, അയാൾക്ക് എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയില്ല. റൊമാരിയോ ഷെഫേർഡ് പുറത്താക്കും മുൻപ് തന്നെ അയാൾ വളരെ മങ്ങിയ പ്രകടനമാണ് നടത്തിയത്. ഹൂഡയെപ്പറ്റി പറഞ്ഞാൽ, അയാൾ എന്തിനാണ് ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങിയത്? ശ്രേയാസും സൂര്യയും യഥാക്രമം 2, 3 സ്ഥാനങ്ങളിൽ ഇറങ്ങുന്നത് മനസിലാക്കാവുന്നതേയുള്ളൂ. സഞ്ജുവിനു മുൻപ് ഹൂഡ ഇറങ്ങണമായിരുന്നു. ഋഷഭ് പന്തിന് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകിയതുപോലെ സഞ്ജുവിനും നൽകി. പക്ഷേ, സഞ്ജു പന്തല്ല. അയാളുടെ ബാറ്റിംഗ് വളരെ വ്യത്യസ്തമാണ്.”- കനേരിയ പറഞ്ഞു.