ഏ​ക​ദി​ന റാ​ങ്കിം​ഗ്: ബൗ​ള​ർ​മാ​രി​ൽ സിറാജ് ഒ​ന്നാ​മ​ത്

siraj
 

ദു​ബാ​യി: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ലെ ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജ് ഒ​ന്നാ​മ​ത്. 729 പോ​യി​ന്‍റു​മാ​യാ​ണ് സി​റാ​ജ് ആ​ദ്യ​മാ​യി ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. ശ്രീലങ്കയ്ക്കെതിരെയും ന്യൂസീലൻഡിനെതിരെയുമുള്ള പരമ്പരകളിലെ ഗംഭീര പ്രകടനമാണ് താരത്തെ ആദ്യമായി ബോളർമാരിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.

727 പോ​യി​ന്‍റു​ള്ള ഓ​സ്ട്രേ​ലി​യ​ൻ പേ​സ​ർ ജോ​ഷ് ഹേ​സി​ൽ​വു​ഡി​നെ മ​റി​ക​ട​ന്നാ​ണ് സി​റാ​ജ് നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 708 പോ​യി​ന്‍റു​ള്ള ന്യൂ​സി​ല​ൻ​ഡ് പേ​സ​ർ ട്രെ​ന്‍റ് ബോ​ൾ​ട്ടാ​ണ് പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​ത്.

ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ സിറാജായിരുന്നു വിക്കറ്റ് വേട്ടയിൽ ഒന്നാമൻ. ഒൻപതു വിക്കറ്റുകളാണ് മൂന്നു മത്സരങ്ങളിൽനിന്ന് താരം വീഴ്ത്തിയത്. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ‌നിന്നു താരം നേടിയത് നാലു വിക്കറ്റുകൾ. 


ഏകദിന ബോളർമാരിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 32–ാം സ്ഥാനത്തെത്തി. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ഏകദിന ബാറ്റർമാരിൽ ഒന്നാം സ്ഥാനത്ത്. 

ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ പ​ട്ടി​ക​യി​ൽ മു​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യെ യു​വ​താ​രം ശു​ഭ്മാ​ൻ ഗി​ൽ മ​റി​ക​ട​ന്ന​താ​ണ് ശ്ര​ദ്ധേ​യ നേ​ട്ടം. ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഒ​രു ഡ​ബി​ൾ സെ​ഞ്ചു​റി​യും സെ​ഞ്ചു​റി​യും നേ​ടി​യ ഗി​ൽ 20 സ്ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന് ആ​റാം റാ​ങ്കി​ലെ​ത്തി. കോ​ഹ്ലി നി​ല​വി​ൽ ഏ​ഴാ​മ​താ​ണ്.  ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ എട്ടാം സ്ഥാനത്തുമുണ്ട്.