ബ്രിട്ടണില്‍ ദുഃഖാചരണം ;പ്രീമിയര്‍ ലീഗില്‍ ഈയാഴ്ച നടക്കേണ്ട പത്ത് മത്സരങ്ങളും മാറ്റിവച്ചു

britain
 

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ബ്രിട്ടണില്‍ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രീമിയര്‍ ലീഗില്‍ ഈയാഴ്ച നടക്കേണ്ട പത്ത് മത്സരങ്ങളും മാറ്റിവച്ചു. വനിതാ ടീമിന്റെ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗുകളിലെ മത്സരങ്ങളും മാറ്റിവച്ചിട്ടുണ്ട്. 

അയര്‍ലന്‍ഡ് ലീഗിലും സ്‌കോട്ടിഷ് ലീഗിലും ഈയാഴ്ച മത്സരങ്ങള്‍ നടക്കില്ല. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടക്കമുള്ള താരങ്ങളും വിവിധ ക്ലബ്ബുകളും എലിസബത്ത് മരണത്തില്‍ രാജ്ഞിയുടെ അനുശോചനം അറിയിച്ചു.

അതേസമയം ,സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബാഴ്‌സലോണ ഇന്ന് അഞ്ചാംറൗണ്ട് മത്സരത്തിന് ഇറങ്ങും. രാത്രി പത്തിന് തുടങ്ങുന്ന മത്സരത്തില്‍ കാഡിസ് ആണ് എതിരാളികള്‍. ക്യാംപ്നൗവിലാണ് മത്സരം.