കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഒരു വെങ്കലമെഡൽ കൂടി;9 മെഡലുമായി ഇന്ത്യ ആറാം സ്ഥാനത്ത്

kaur
 


കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഒരു വെങ്കലമെഡൽ കൂടി . ഭാരോദ്വഹനത്തിൽ വനിതകളുടെ 71 കിലോ വിഭാഗത്തിൽ ഹർജീന്ദർ കൗറാണ് വെങ്കലം നേടിയത്. സ്നാച്ചിൽ 93 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 119 കിലോയും ഉയർത്തിയാണ് ഹർജീന്ദർ മെഡൽ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യക്ക് 9  മെഡല്‍ ആയി .

മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും സഹിതം 9 മെഡലുമായി പട്ടികയില്‍ ആറാം സ്ഥാനക്കാരാണ് ഇന്ത്യ. ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ മൂന്ന് സ്വര്‍ണവും. 31 സ്വര്‍ണമടക്കം 71 മെഡലുമായി ഓസ്‌ട്രേലിയ തലപ്പത്ത് കുതിപ്പ് തുടരുകയാണ്. 21 സ്വര്‍ണവും ആകെ 54 മെഡലുമുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.