പാകിസ്താന് ടോസ്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ദീപക് ഹൂഡയും ബിഷ്‌ണോയിയും ടീമിൽ

 പാകിസ്താന് ടോസ്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ദീപക് ഹൂഡയും ബിഷ്‌ണോയിയും ടീമിൽ
 

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ പാകിസ്താന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഏഷ്യാ കപ്പില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.

പാകിസ്താനെതിരേ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തിന് മുഖ്യ പങ്കുവഹിച്ച രവീന്ദ്ര ജഡേജ കഴിഞ്ഞദിവസം പരിക്കേറ്റ് മത്സരത്തില്‍നിന്ന് പിന്മാറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ജഡേജയ്ക്ക് പകരം ദീപക് ഹൂഡ ടീമില്‍ ഇടം നേടി. ഹോങ് കോങ്ങിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി. ആവേശ് ഖാന് പകരം രവി ബിഷ്‌ണോയിയും ടീമിലെത്തി. ദിനേഷ് കാര്‍ത്തിക്ക് ടീമിലില്ല.

പാക് ടീമില്‍ പരിക്കേറ്റ ഷാനവാസ് ദഹാനിക്ക് പകരം മുഹമ്മദ് ഹസ്‌നൈന്‍ ടീമിലെത്തി.