തിമോത്തി വിയയുടെ ഗോളിനെ അഭിനന്ദിച്ച് പെലെ

pele
 

ലോകകപ്പിലെ തിമോത്തി വിയയുടെ  ഗോളിനെ അഭിനന്ദിച്ച്  ബ്രസീല്‍ ഇതിഹാസ താരം പെലെ. വെയില്‍സിനെതിരെയുള്ള  കളിയില്‍ ജയ പ്രതീക്ഷ നല്‍കി യുഎസിനെ 36ാം മിനിറ്റില്‍ മുന്‍പിലെത്തിച്ചത് യുഎസ്എയിലെ തിമോത്തി വിയയായിരുന്നു.പിന്നാലെ തിമോത്തി വിയയെ അഭിനന്ദിച്ച് പെലെ ഇന്‍സ്റ്റഗ്രാമിലെത്തി. 

അഭിനന്ദനങ്ങള്‍, മനോഹരമായ ഗോളായിരുന്നു അത്, സ്വപ്‌നം കാണുന്നത് തുടരൂ, സ്വപ്‌നങ്ങള്‍ സത്യമാവും...പെലെ തിമോത്തി വിയയുടെ ഇന്‍സ്റ്റാ പോസ്റ്റിനടിയില്‍ കുറിച്ചു. പെലെയുടെ കമന്റിന് മറുപടിയുമായി യുഎസ് താരവും എത്തി. ഇത്രയും പ്രചോദനം നിറഞ്ഞ സന്ദേശം അദ്ദേഹത്തെ പോലൊരാളില്‍ നിന്ന് ലഭിച്ചത് അനുഗ്രഹവും ബഹുമതിയുമാണ്. ലോകത്തിനും, ഞങ്ങള്‍ കറുത്ത വംശക്കാരായ യുവാക്കള്‍ക്കുമായി നിങ്ങള്‍ ചെയ്തതിനെല്ലാം നന്ദി, എന്ന് തിമോത്തി വിയയും  കുറിച്ചു.