യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം പോളിഷ് താരം ഇഗ ഷ്വാൻടെകിന്

j
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം പോളിഷ് താരം ഇഗ ഷ്വാൻടെകിന്. തുണീഷ്യയുടെ ഒൻസ് ജാബ്യുറിനെ വീഴ്ത്തിയാണ് ലോക ഒന്നാം നമ്പർ താരമായ ഇഗ കിരീടം നേടിയത്. ഇഗയുടെ കരിയറിലെ മൂന്നാം ഗ്രാൻഡ്‌സ്ലാം ആണിത്.  

യുഎസ് ഓപ്പൺ സെമിയിലും ഫൈനലിലും എത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ വനിതാ താരമായി തുണീഷ്യൻ ടെന്നിസ് താരം ഒൻസ് ജാബ്യുർ. മാറിയിരുന്നു ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംയാനോവികിനെ കീഴടക്കിയാണ് ജാബ്യുർ അവസാന നാലിലെത്തിയത്. രണ്ടാം സെറ്റ് ടൈബ്രേക്കർ വരെ നീട്ടാൻ ഓസ്ട്രേലിയൻ താരത്തിനു കഴിഞ്ഞെങ്കിലും തിരിച്ചടിച്ച ജാബ്യുർ ജയം സ്വന്തമാക്കുകയായിരുന്നു. സ്കോർ 6-4, 7-6. സെമിയിൽ ഫ്രഞ്ച് താരം കരോളിൻ ഗാർസ്യയെ 6-1, 6-3 എന്ന സ്കോറിനു തകർത്തെറിഞ്ഞാണ് ജാബ്യുർ കലാശപ്പോരിലെത്തിയത്.