ഋഷഭ് പന്തിന് അടുത്ത ഐപിഎൽ നഷ്ടമാകും; സ്ഥി​രീ​ക​രി​ച്ച് ഗാം​ഗു​ലി

Rishabh Pant
 

 

മും​ബൈ: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ന്ത്യ‌​ൻ ക്രി​ക്ക​റ്റ് താ​രം ഋ​ഷ​ഭ് പ​ന്തി​ന് ഈ ​സീ​സ​ൺ ന​ഷ്‌​ട​മാ​കു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ഡ​യ​റ​ക്‌​ട​ര്‍ സൗ​ര​വ് ഗാം​ഗു​ലി. പ​ന്ത് ഐ​പി​എ​ല്ലി​നു​ണ്ടാ​വി​ല്ലെ​ന്നും ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് നാ​യ​ക​നാ​യ താ​ര​ത്തി​ന്‍റെ അ​ഭാ​വം ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ഗാം​ഗു​ലി കൊ​ല്‍​ക്ക​ത്ത​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. 

‘‘ഋഷഭ് പന്ത് അടുത്ത ഐപിഎല്ലിൽ കളിക്കില്ല. അടുത്ത സീസണിൽ ഡൽഹിക്ക് മികച്ച പ്രകടനം നടത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ പന്തിന്റെ പരുക്ക് ടീമിനു തിരിച്ചടിയാണ്.’’– ഗാംഗുലി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. പ​ന്തി​ന്‍റെ അ​ഭാ​വ​ത്തി​ലും ഡ​ല്‍​ഹി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
 
കഴിഞ്ഞ ഡിസംബർ 30ന് പുലർച്ചെയാണ് മാതാവിനെ കാണാൻ വീട്ടിലേക്കു പോകുംവഴി റൂർക്കിക്കു സമീപത്തുവച്ച്, ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടത്. കൈക്കും കാലിനും സാരമായ പരുക്കേറ്റ താരം ഇപ്പോൾ മുംബൈയിൽ ചികിത്സയിലാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് ഋഷഭ് പന്ത്. താരത്തിന് ഐപിഎൽ നഷ്ടമായാൽ ‍ഡൽഹി പുതിയ ക്യാപ്റ്റനെയും കണ്ടെത്തേണ്ടിവരും. മാർച്ച് അവസാനമോ, ഏപ്രിലിലോ ഈ വർഷത്തെ ഐപിഎല്‍ മത്സരങ്ങൾക്കു തുടക്കമാകുമെന്നാണു വിവരം.