ഋഷഭ് പ​ന്തി​ന് കാ​ൽ​മു​ട്ട് ശ​സ്ത്ര​ക്രി​യ ന​ട​ത്തി

Rishabh Pant
 

മും​ബൈ: കാ​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഋ​ഷ​ഭ് പ​ന്തി​ന് കാ​ൽ​മു​ട്ടി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മും​ബൈ​യി​ലെ കോ​കി​ലാ​ബെ​ൻ ധീ​രു​ബാ​യ് അം​ബാ​നി ആ​ശു​പ​ത്രി​യി​ലാ​ണ് പ​ന്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ താ​ര​ത്തി​ന്‍റെ നെ​റ്റി​യി​ലും കൈ​ക​ള്‍​ക്കും കാ​ലു​ക​ള്‍​ക്കും‌ പ​രി​ക്കേ​റ്റി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഋ​ഷ​ഭ് പ​ന്തി​ന് കാ​ൽ​മു​ട്ടി​ന്‍റെ ലിഗമെന്റിനു നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. താരത്തിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നാണു വിവരം. നാലു മണിക്കൂറോളമാണു ശസ്ത്രക്രിയ നീണ്ടത്. പരുക്കിൽനിന്നു താരം പൂർണമായും മുക്തനാകാൻ ഇനിയും മാസങ്ങളെടുക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണ്‍ താരത്തിനു പൂർണമായും നഷ്ടപ്പെട്ടേക്കും. ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിൽ താരമുണ്ടാകുമോയെന്നും ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

 
 
‌കഴിഞ്ഞ മാസം 30നു അമ്മയെ കാണാൻ ഡൽഹിയിൽ നിന്നു ജന്മസ്ഥലമായ റൂർക്കിയിലേക്കു പോകുംവഴി ഹരിദ്വാർ ജില്ലയിലെ മാംഗല്ലൂരിലായിരുന്നു അപകടം. ഡൽഹി–ഡെറാഡൂൺ അതിവേഗ പാതയിൽ ഡ്രൈവിങ്ങിനിടെ ഋഷഭ് പന്ത് ഉറങ്ങിപ്പോകുകയും കാർ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചുകയറുകയുമായിരുന്നു. പന്ത് പുറത്തു കടന്നതിനു പിന്നാലെ വാഹനം കത്തിച്ചാമ്പലായിരുന്നു.