സാനിയ മിര്‍സയും ഷുഐബ് മാലിക്കും വേർപിരിയുന്നു?

sania
ദുബായ്: ഇന്ത്യൻ മുൻ ടെന്നിസ് താരം സാനിയ മിര്‍സയും ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും വേർപിരിയുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ​ദിവസം സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് ഇരുവരും വേര്പിരിയുന്നുവോ എന്ന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. 

 ‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ’– എന്നായിരുന്നു സാനിയയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. സാനിയയയുടെ പോസ്റ്റിന് പിന്നാലെ പാക് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും ഇരുവരും വേർപിരിയാൻ സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നു.എന്നാൽ, സാനിയയോ മാലിക്കോ കുടുംബങ്ങളോ ഇതുവരെ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

കുറച്ചു നാളുകളായി സാനിയയും മാലിക്കും ഒരുമിച്ചല്ല താമസമെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ടിവി ഷോയ്ക്കിടെ ഷുഐബ് മാലിക്ക് സാനിയയെ കബളിപ്പിച്ചതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്തുകൊണ്ടാണ് ഇൻസ്റ്റയിൽ ഇത്തരമൊരു പോസ്റ്റ് പങ്കുവെക്കാനുള്ള കാരണമെന്ന് സാനിയ ഇതുവരെ പറഞ്ഞിട്ടില്ല. ഇരുവരുടെയും കുടുംബങ്ങളും വാർത്തയോട് പ്രതികരിച്ചിട്ടില്ല. മകൻ ഇസ്ഹാൻ മിർസ മാലിക്കിന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രമാണ് ഷുഐബ് മാലിക് മുമ്പ് പങ്കുവെച്ച ചിത്രം. എന്നാൽ ഈ ചിത്രം സാനിയ പങ്കുവെച്ചിരുന്നില്ല.