ഫെബ്രുവരിയിൽ അവസാന മത്സരം; വിരമിക്കൽ പ്രഖ്യാപിച്ച് സാനിയ മിർസ

sania
 

ദു​ബാ​യ്: ഇ​ന്ത്യ​ൻ വ​നി​താ ടെ​ന്നീ​സ് സൂ​പ്പ​ർ താ​രം സാ​നി​യ മി​ർ​സ അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ദു​ബാ​യ് ചാ​മ്പ്യ​ൻ​ഷി​പ്പോ​ടെ കോ​ർ​ട്ടി​നോ​ട് വി​ട​പ​റ​യും. ദു​ബാ​യ് ടെ​ന്നീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പോ​ടെ റി​ട്ട​യ​ർ ചെ​യ്യു​മെ​ന്ന് സാ​നി​യ​യാ​ണ് അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സാ​നി​യ വി​ര​മി​ക്ക​ൽ തീ​രു​മാ​നം അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​ന്ന​തോ​ടെ​യാ​ണ് വി​ര​മി​ക്ക​ൽ വൈ​കി​യ​ത്. ഈ ​മാ​സം 16ന് ​ആ​രം​ഭി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ സാ​നി​യ ക​ളി​ക്കു​ന്നു​ണ്ട്. ആ​റ് ഗ്രാ​ൻ​സ്‌​ലാം ഡ​ബി​ൾ​സ് കി​രീ​ടം നേ​ടി​യ സാ​നി​യ​യു​ടെ അ​വ​സാ​ന ഗ്രാ​ൻ​സ്‌​ലാം പോ​രാ​ട്ട​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ.
 
2005ൽ ഡബ്ല്യു.ടി.എ കിരീടം നേടിയതോടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്. 2007 ഓടെ സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ 30ൽ എത്തി. 27 ആയിരുന്നു കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്. ഡബിൾസിലെ ആദ്യ കിരീടം 2009ൽ മഹേഷ് ഭൂപതിക്കൊപ്പം ആസ്‌ത്രേലിയൻ ഓപൺ മിക്‌സഡ് വിഭാഗത്തിലായിരുന്നു. 2012ൽ ഫ്രഞ്ച് ഓപണിലും ഭൂപതിക്കൊപ്പം ജേതാവായി. 2014ൽ ബ്രസീൽ താരം ബ്രൂണോ സോറസിനൊപ്പം യു.എസ് ഓപൺ കിരീടവും നേടി. 2015ൽ മാർടിന ഹിംഗിസിനൊപ്പം ചേർന്ന സാനിയ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് നേടിയത്.