സാ​നി​യ മി​ർ​സ വി​ര​മി​ക്ക​ൽ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു

7I
 

സാ​നി​യ മി​ർ​സ വി​ര​മി​ക്ക​ൽ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ സാനിയ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ മത്സരിക്കും. 2022 സീസണു ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ ഈ തീരുമാനം പിൻവലിച്ചാണ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്. 

വനിതാ ഡബിൾസിലും സാനിയ മത്സരിക്കും. കസാഖിസ്താൻ താരം അന്ന ഡാനിലിനയാണ് വനിതാ ഡബിൾസിൽ സാനിയയുടെ പങ്കാളി. ഈ മാസം 16നാണ് ഓസ്‌ട്രേലിയൻ ഓപ്പൺ ആരംഭിക്കുക.കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.