പകരക്കാരനായി സഞ്ജു ടി20 ടീമില്‍

sanju
 വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതായി റിപോർട്ടുകൾ. കെ എല്‍ രാഹുലിന്  പകരമാണ് സഞ്ജു ടീമിലെത്തിയത്. ബിസിസിഐ വെബ്‌സൈറ്റില്‍ പുറത്തുവിട്ട സ്‌ക്വാഡില്‍ സഞ്ജുവിന്റെ പേരുമുണ്ട്. എന്നാല്‍ രാഹുലിനെ ഒഴിവാക്കിയതായും കാണാം. 

സഞ്ജു ട്രിനിഡാഡിൽ തന്നെ തുടരുകയാണ്. ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നിലധികം പേർ സെലക്ഷന് ലഭ്യമാകാത്ത സാഹചര്യം ഉണ്ടായെങ്കിലേ താരം കളിക്കാനിടയുള്ളൂ. ഇന്ന് മുതലാണ് ടി-20 പരമ്പര ആരംഭിക്കുക. 

അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ആകെ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിലും അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലും നടക്കും. നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.