സന്തോഷ് ട്രോഫി: വാശിയേറിയ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകൾക്ക് മേഘാലയയെ തകര്‍ത്ത് ബംഗാൾ
Fri, 22 Apr 2022

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ വാശിയേറിയ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകൾക്ക് മേഘാലയയെ തകര്‍ത്ത് ബംഗാൾ.
കഴിഞ്ഞ മത്സരത്തിൽ കേരളത്തിനെതിരെ ഇറങ്ങിയ ആദ്യ ഇലവനിൽ മൂന്ന് മാറ്റങ്ങളുമായി മേഘാലയയും രണ്ട് മാറ്റങ്ങളുമായി ബംഗാളും പരസ്പരമുള്ള പോരാട്ടതിന് ഇറങ്ങിയത്.
ബംഗാളിനായി ഫർദിൻ അലി മൊല്ലയും മഹിതോഷ് റോയിയും രണ്ടു ഗോളുകള്‍ വീതം നേടി. മേഘാലയയ്ക്കായി ഷനേ ടരിയാങ് രണ്ടു സാഗ്തി സനായി ഒരു ഗോളും നേടി.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റോടെ ബംഗാൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പിൽ മൂന്നാമത്.