ഇരട്ട ഗോളുമായി സൗദി;അർജന്റീനക്കെതിരെ 2 ഗോളിന് മുന്നിൽ

fifa
 

ലോകകപ്പ്  മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 2- 1 ന് സൗദി മുന്നിലെത്തി. ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നില്‍ നില്‍ക്കുകയാണ് സൗദി. 
സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവരാണ് സൗദിക്കായി ലക്‌ഷ്യം കണ്ടത്ത്.സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം. 

. സൗദി അറേബ്യക്കെതിരെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു.സൂപ്പർതാരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്ന് നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.