യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മൂന്നാം റൗണ്ടില്‍ സെറീന വില്യംസ് പുറത്ത്

sereena williams
 

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മൂന്നാം റൗണ്ടില്‍ സെറീന വില്യംസ് പുറത്തായി. ഓസ്‌ട്രേലിയന്‍ താരം അയില ട്യോംല്യാനോവിച്ചിനോടാണ് സെറീന പരാജയപ്പെട്ടത്. സ്‌കോര്‍: 75, 67, 61. സെറീനയുടെ ഐതിഹാസികമായ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. 

കോര്‍ട്ടിലേക്ക് മടങ്ങുന്ന താരം തന്റെ 27 വര്‍ഷത്തെ നീണ്ട കായിക ജീവിതത്തില്‍ 23ഗ്രാന്റ് സ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയത്.

യുഎസ് ഓപ്പണോടെ ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചിരുന്നു.താന്‍ ടെന്നീസിലെ കരിയര്‍ ഏറെ ആസ്വദിച്ചെന്നും ഇപ്പോള്‍ മകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏറ്റവും ഇഷ്ടമുള്ളതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സെറീന പറഞ്ഞു.