കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്: ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവിക്ക് വെള്ളി

Shushila Devi wins silver in judo 48kg final
 


 
ബ​ര്‍​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് വ​നി​താ വി​ഭാ​ഗം ജൂ​ഡോ​യി​ല്‍ ഇ​ന്ത്യ​യു​ടെ സു​ശീ​ല ദേ​വി​ക്ക് വെ​ള്ളി. 48 കി​ലോ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മൈ​ക്കേ​ല വൈ​റ്റ്ബൂ​യി​യോ​ട് സു​ശീ​ല പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല ദേവിയുടെ രണ്ടാമത്തെ വെള്ളിനേട്ടമാണിത്. 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ താരമാണ് സുശീല ദേവി. 2015ലെ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട്.