ലോകകപ്പില്‍ ഇന്ന് സ്‌പെയ്‌നും ജര്‍മനിയും മത്സരത്തിനിറങ്ങും

google news
fifa
 

ദോഹ: ലോകകപ്പില്‍ ഇന്ന് സ്‌പെയ്‌നും ജര്‍മനിയും മത്സരത്തിനിറങ്ങും. 2018ലെ റണ്ണേഴ്‌സ്അപ്പുകളാണ് ക്രൊയേഷ്യയും ഇന്ന് മത്സരത്തിനിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന മത്സരത്തില്‍ മൊറോക്കോയാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. 

ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ-മൊറോക്കോ മത്സരത്തിന് പിന്നാലെ 6.30ന് മറ്റൊരു ഏഷ്യന്‍ ശക്തിയായ ജപ്പാനെ ജര്‍മനി നേരിടും. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ കോസ്റ്ററിക്കയാണ് സ്‌പെയ്‌നിന്റെ എതിരാളികള്‍. ഗ്രൂപ്പ് എഫിലെ മറ്റൊരു പോരില്‍ ബെല്‍ജിയം വ്യാഴാഴ്ച പുലര്‍ച്ചെ 12.30ന് കാനഡയുമായിട്ടാണ് മത്സരം . 
 

Tags