29കാരിയെ പീഡിപ്പിച്ചു; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക സിഡ്നിയില്‍ അറസ്റ്റില്‍

Sri Lankan cricketer Gunathilaka charged for alleged sexual assault and arrested in Sydney
 

സിഡ്‌നി: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ പീഡനക്കേസില്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് സിഡ്‌നി പൊലീസ് 31കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഈ മാസം രണ്ടിനായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. ലോകകപ്പില്‍ നിന്ന് പുറത്തായ ശ്രീലങ്ക കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചിരിരുന്നു. എന്നാല്‍ ടീമിനൊപ്പം ഗുണതിലകയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ വ്യക്തമാക്കി.

എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 29കാരിയായ യുവതിയെ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഗുണതിലക പരിചയപ്പെടുന്നത്. ശേഷം, ഈമാസം രണ്ടിന് റോസ് ബേയിലുള്ള വസതിയില്‍ വച്ചു ലൈഗിംകമായി പീഡിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. പരാതി ലഭിച്ചതിന് ശേഷം നടത്തിയ തെളിവെടുപ്പിന് ഒടുവിലാണ് സിഡ്‌നിയിലെ ഹോട്ടലില്‍നിന്നു ലങ്കന്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.