
കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ 31 മത്സരങ്ങളില്‍ നിന്നായി 1164 റണ്‍സാണ് സൂര്യ നേടിയത്. ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സിലേറെ നേടുന്ന രണ്ടാമത്തെ താരവുമായി മാറാൻ സൂര്യകുമാറിന് ഇതുവഴി സാധിച്ചു. ടി20 ചരിത്രത്തില്‍ ഒരുവര്‍ഷം ബാറ്റര്‍ നേടുന്ന ഏറ്റവും കൂടുതല്‍ സിക്സുകളെന്ന (68) റെക്കോര്‍ഡും സൂര്യകുമാർ യാദവിന്റെ പേരിലാണ്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ 55 പന്തില്‍ 117 റണ്‍സടിച്ച സൂര്യയുടെ പ്രകടനം ടി20 ക്രിക്കറ്റില്‍ സമീപകാലത്തെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. അതിന് പിന്നാലെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ അര്‍ധസെഞ്ചുറികള്‍ നേടി. ടി20 ലോകകപ്പില്‍ കളിച്ച ആറ് ഇന്നിംഗ്സുകളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ അടക്കം 60 റണ്‍സ് ശരാശരി നേടാനും സൂര്യകുമാര്‍ യാദവിനായി.