കാമറൂണിനെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്; ജയം ഒരു ഗോളിന്

cameron vz swits

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി മത്സരത്തില്‍ കാമറൂണിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം, ബ്രീല്‍ എംബോളോ നേടിയ ഗോളാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്  ജയമൊരുക്കിയത്. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകള്‍ക്കം സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യ ഗോള്‍ നേടുകയായിരുന്നു. 

ഇതോടെ ബ്രസീലൂം സെര്‍ബിയയും അടങ്ങുന്ന ഗ്രൂപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നാമതായി. ബ്രസീല്‍ ഇന്ന് രാത്രി 12.30ന് സെര്‍ബിയയെ നേരിടുന്നുണ്ട്. ഗ്രൂപ്പ് എച്ചില്‍ വൈകിട്ട് 6.30ന് ഉറുഗ്വെ, ദക്ഷിണകൊറിയയെ നേരിടു. ഇതേ ഗ്രൂപ്പില്‍ ഘാന- പോര്‍ച്ചുഗല്‍ മത്സരം രാത്രി 9.30നാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം.