ടി20 ലോകകപ്പ്; ഇന്ത്യയും ബംഗ്ലാദേശും ഇന്ന് മത്സരിക്കും

indian
 


ടി20 ലോകകപ്പിൽ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് മത്സരിക്കും. സെമി പ്രതീക്ഷ നിലനിർത്താനാണ് ഇന്ത്യൻ  ടീം ഇന്ന് മത്സരത്തിനിറങ്ങുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്. ഇന്ന് ബം​ഗ്ലാദേശിനെതിരെയും അടുത്ത ദിവസം സിംബാബ് വേയ്ക്കുമെതിരായ മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമാണ്. മത്സരത്തിനു മഴ ഭീഷണിയുണ്ട്.  മഴ പെയ്യാൻ 70 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് വിവരം.

മഴ മത്സരം തടസ്സപ്പെടുത്തിയാലും ഇന്ത്യയുടെ സെമിക്ക് വലിയ തിരിച്ചടിയാകും. മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഇന്ത്യക്കും ബംഗ്ലാദേശിനും ഓരോ പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാൽ ഇരുടീമുകൾക്കും അഞ്ചു പോയിന്റ് വീതമാവും. നിലവിൽ ഗ്രൂപ്പിൽ മൂന്നു മൽസരങ്ങളിൽ നിന്നും രണ്ടു ജയവും ഒരു തോൽവിയുടമക്കം നാലു പോയിന്റോടെ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. അഞ്ചു പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. ഇന്ത്യയുടെ അതേ പോയിന്റോടെ ബംഗ്ലാദേശ് ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തുമുണ്ട്.