തമീം ഇഖ്ബാൽ വിരമിച്ചു

4
ബംഗ്ലാദേശ് ബാറ്റർ ബാറ്റർ തമീം ഇഖ്ബാൽ ടി-20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് തമീം ഇക്കാര്യം അറിയിച്ചത്. പരമ്പരയിൽ തമീം ആണ് ബംഗ്ലാദേശിനെ നയിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തമീം വിരമിക്കൽ തീരുമാനം പങ്കുവച്ചത്. 33കാരനായ താരം ജനുവരിയിൽ ടി-20യിൽ നിന്ന് ഇടവേളയെടുത്തിരുന്നു. ബംഗ്ലാദേശിനായി 78 ടി-20കളിലാണ് തമീം ജഴ്സിയണിഞ്ഞത്. 24.08 ശരാശരിയിൽ 1758 റൺസാണ് ടി-20കളിൽ താരത്തിൻ്റെ സമ്പാദ്യം. 117.2 ആണ് സ്ട്രൈക്ക് റേറ്റ്. 7 ഫിഫ്റ്റികളും ഒരു സെഞ്ചുറിയും താരത്തിനുണ്ട്.