ഡിവൈഡറിലിടിച്ച് കാര്‍ മറിഞ്ഞു; ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്ക്

Rishabh Pant
 

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് അപകടമുണ്ടായത്.

ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഗ്ലാസ് പൊട്ടിച്ചാണ് താരം പുറത്തുകടന്നതെന്ന് പുറത്തുവരുന്ന വിവരം. 

അതേസമയം, അപകടത്തില്‍ തലയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റ പന്ത് നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദഗ്ദ ചികിത്സക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന.
അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നെന്നും കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് രക്ഷപ്പെട്ടതെന്നും  ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പറഞ്ഞു. 

ഋഷഭ് പന്തിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.