ഇതാദ്യം ;ടി20 മത്സരത്തില്‍ എതിര്‍ ടീമിലെ പത്ത് പേരെയും ഇന്ത്യന്‍ പേസര്‍മാര്‍ തന്നെ പുറത്താക്കി

t20
 

ഇന്ത്യ- പാക് ബ്ലോക്ബസ്റ്ററില്‍  ഇന്ത്യന്‍ പേസ് ബൗളിങ് നിര സ്വന്തമാക്കിയിരിക്കുന്നത് അപൂര്‍വ നേട്ടമാണ്. പാകിസ്ഥാനെതിരായ ഏഷ്യ കപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ, പാക് ടീമിന്റെ പത്ത് വിക്കറ്റുകളും വീഴ്ത്തിയത് ഇന്ത്യന്‍ പേസര്‍മാര്‍ ആണ്.ഒരു ടി20 മത്സരത്തില്‍ എതിര്‍ ടീമിലെ പത്ത് പേരെയും ഇന്ത്യന്‍ പേസര്‍മാര്‍ തന്നെ പുറത്താക്കുന്നത് ഇതാദ്യമാണ്.

മത്സരത്തിന്റെ ഒരു ഘട്ടത്തിലും പാക് നിരയിലെ ഒരു ബാറ്ററേയും നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ അനുവദിച്ചില്ല. ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി പോരാട്ടം നയിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റുകളും ആവേശ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലിനും രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റുകളൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. 

ഭുവനേശ്വറാണ് തകര്‍ച്ചയ്ക്ക് നാന്ദി കുറിച്ചത്. ഷദബ് ഖാന്‍, ആസിഫ് അലി, നസീം ഷാ എന്നിവരേയും ഭുവി മടക്കി. പാക് ക്യാപ്റ്റനും അവരുടെ നിര്‍ണായക ബാറ്ററുമായ ബാബര്‍ അസമിനെ പത്ത് റണ്‍സില്‍ മടക്കി