കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ ട്വന്റി-20;ടിക്കറ്റ് വില്‍പ്പന ഇന്ന് മുതൽ

20-20
 

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ 28 ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് മുതൽ. മത്സരത്തിന്റെ ടിക്കറ്റുകൾ വൈകീട്ട് 7.30 മുതല്‍ ഓണ്‍ലൈനായി വാങ്ങാവുന്നതാണ് . നടന്‍ സുരേഷ് ഗോപിയാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ടിക്കറ്റ് നിരക്ക് ഇന്നു പ്രഖ്യാപിക്കും. പേയ്ടിഎം വഴിയാണ് ടിക്കറ്റ് വില്‍പ്പന. 

ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ ചടങ്ങില്‍ ആദരിക്കും.മത്സരത്തിന്റെ ടീസര്‍ വീഡിയോ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രൻ പ്രകാശനം ചെയ്യും.