നിക്ഷേപത്തട്ടിപ്പിന് ഇരയായി ഉസൈൻ ബോൾട്ട്; അക്കൗണ്ടിൽനിന്ന് 97.5 കോ​ടി കാണാതായി

Usain Bolt Loses $12 Million In Financial Scam
 

കിം​ഗ്സ്റ്റ​ൺ: ലോ​ക അ​ത്‌​ല​റ്റി​ക്സ് ഇ​തി​ഹാ​സം ഉ​സൈ​ൻ ബോ​ൾ​ട്ടി​ന് നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ടം. 12.7 മി​ല്യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം 97.5 കോ​ടി രൂ​പ) ആ​ണ് ബോ​ൾ​ട്ടി​ന് ന​ഷ്ട​മാ​യ​ത്. കിം​ഗ്സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​യ സ്റ്റോ​ക്സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റീ​സി​ൽ ബോ​ൾ​ട്ട് നി​ക്ഷേ​പി​ച്ച പ​ണം ആ​വി​യാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വി​ടെ നി​ക്ഷേ​പി​ച്ച​തി​ൽ 12,000 ഡോ​ള​ർ​മാ​ത്ര​മാ​ണ് ബോ​ൾ​ട്ടി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ശേ​ഷി​ക്കു​ന്ന​ത്.

വിരമിച്ചതിനു ശേഷം ഉപയോഗിക്കാനായി മാറ്റിവച്ച തുകയാണ് നഷ്ടമായത്. കമ്പനി പണം തിരികെ നൽകിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൻ പി. ഗോർഡൻ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. നഷ്ടമായ പണം മുഴുവൻ തിരികെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022 ഒക്ടോബർ വരെ ബോൾട്ടിന്റെ അക്കൗണ്ടിൽ പണമുണ്ടായിരുന്നു.

2012ലാണ് ഉസൈൻ ബോള്‍ഡ് സ്ഥാപനത്തിൽ പണം നിക്ഷേപിക്കുന്നത്. ഒരിക്കൽ പോലും പണം പിന്‍വലിച്ചുമില്ല. സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് ബോൾട്ടിന്റെ പണം തട്ടിയെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ഇയാള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. 

സംഭവത്തിൽ ജമൈക്കൻ പൊലീസും അന്വേഷണം തുടങ്ങി. ഒളിംപിക്സിൽനിന്നു മാത്രം എട്ടു സ്വർണം നേടിയിട്ടുള്ള ഉസൈൻ ബോൾട്ട് 2017ലാണ് ട്രാക്കിനോടു വിട പറഞ്ഞത്.

  
കിം​ഗ്സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യു​ള്ള സ്റ്റോ​ക്ക്സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റീ​സ് ലി​മി​റ്റ​ഡ് (എ​സ്എ​സ്എ​ൽ) ജ​നു​വ​രി 12-ന് ​ഒ​രു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു, ഒ​രു മു​ൻ ജീ​വ​ന​ക്കാ​ര​ന്റെ വ​ഞ്ച​നാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ത​ങ്ങ​ൾ​ക്ക് ബോ​ധ്യ​പ്പെ​ട്ട​താ​യും വി​ഷ​യം നി​യ​മ നി​ർ​വ്വ​ഹ​ണ വി​ഭാ​ഗ​ത്തി​ന് റ​ഫ​ർ ചെ​യ്ത​താ​യും ആ​സ്തി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.