ഗുസ്തിയിൽ മെഡല്‍ വേട്ട; വി​നേ​ഷ് ഫോ​ഗട്ടിനും രവികുമാർ ദഹിയക്കും സ്വർണം

Vinesh Phogat, Ravi Dahiya win gold

ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ഗു​സ്തി​യി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച് ഇ​ന്ത്യ​യു​ടെ വി​നേ​ഷ് ഫോ​ഗ​ട്ട്. വ​നി​ത​ക​ളു​ടെ 53 കി​ലോ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ‌ താ​രം സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യു​ടെ ച​മോ​ദ്യ കേ​ശ​നി​യെ ഫോ​ഗ​ട്ട് മ​ല​ർ​ത്തി​യ​ടി​ച്ചു.

ഇ​തോ​ടെ ഗു​സ്തി​യി​ൽ അ​ഞ്ച് സ്വ​ർ​ണ​മാ​ണ് ഇ​ന്ത്യ​യു​ടെ സ​ഞ്ചി​യി​ലാ​യ​ത്. ഇ​ന്ത്യ​യു​ടെ ആ​കെ സ്വ​ർ​ണ​നേ​ട്ടം 11 ആ​യി. 

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ലും ഏ​ഷ്യ​ൻ ഗെ​യിം​സി​ലും സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​ത, കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​ത എ​ന്നീ റി​ക്കാ​ർ​ഡു​ക​ൾ ഇ​നി ഫോ​ഗ​ട്ടി​ന് സ്വ​ന്തം.

പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ രവികുമാർ ദഹിയ സ്വർണം നേടി. നൈജീരിയയുടെ എബികെവെനിമോ വെൽസണെ കീഴടക്കിയാണ് ദഹിയ സുവർണ നേട്ടം സ്വന്തമാക്കിയത്.  

ലോൺ ബോൾസിൽ ഇന്ത്യൻ പുരുഷ ടീം വെള്ളി മെഡൽ സ്വന്തമാക്കി. നോർത്തേൺ അയർലൻഡിനെതിരായ ഫൈനലിൽ 5-18 എന്ന സ്കോറിനു വീണ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലോൺ ബോൾസ് വനിതാ, പുരുഷ ഇവൻ്റുകളിൽ ഇന്ത്യ മെഡൽ നേടി. വനിതാ ലോൺ ബോൾസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.