ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: വിനേഷ് ഫോഗട്ടിന് വെങ്കലം

Vinesh Phogat wins bronze World Wrestling Championships
 

ബെല്‍ഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് വെങ്കലം. വനിതകളുടെ 53 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍ സ്വീഡന്‍റെ എമ്മ മാമ്ഗ്രെനെ മലര്‍ത്തിയടിച്ചാണ്(സ്കോര്‍-8-0) വിനേഷ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 

ലോക ചാമ്പ്യന്‍ഷിപ്പിലെ ഫോഗട്ടിന്‍റെ രണ്ടാം മെഡലാണിത്. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലേറെ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരം കൂടിയാണ് വിനേഷ് ഫോഗട്ട്.

സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് വിനേഷ് ഇന്ന് സ്വന്തമാക്കിയത്.