ഐസിസി പുരുഷ താര പട്ടികയിൽ ഇടം നേടി വിരാട് കോലി

koli
 

ദുബായ്: ഒക്ടോബറിലെ ഐസിസി പുരുഷ താരമാവാനുള്ളവരുടെ ചുരുക്കപ്പട്ടികയിൽ ഇന്ത്യന്‍ താരം വിരാട് കോലിയും. ഇതാദ്യമായാണ് വിരാട് കോലി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പട്ടികയില്‍ ഇടം നേടുന്നത്. 
ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. ടി20 ലോകകപ്പിന് മുന്നോടിയായി പ്രമുഖ ടീമുകളെല്ലാം ടി20 മത്സരങ്ങളില്‍ സജീവമായതിനാല്‍ ടി20 മത്സരങ്ങളിലെ പ്രകടനമാണ് പ്രധാനമായും പുരസ്കാരത്തിനായി പരിഗണിക്കുന്നത്.

കഴിഞ്ഞ മാസം നാലു ടി20 മത്സരങ്ങളില്‍ മാത്രമാണ് വിരാട് കോലി കളിച്ചത്. ഇതില്‍ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പുറത്താവാതെ 53 പന്തില്‍ നേടിയ 82 റണ്‍സാണ് കോലിയുടെ പ്രധാന നേട്ടം. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നാണ് കോലി ഇതിനെ വിശേഷിപ്പിച്ചത്.