ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഇന്ത്യ സെമിയില്‍

batminton
 


ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ ഡബിള്‍സില്‍ ആദ്യ മെഡല്‍ ഉറപ്പിക്കാൻ  ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിരാഗ് ഷെട്ടി-സാത്വിക് സായിരാജ് രങ്കിറെഡ്ഡി സഖ്യം ജപ്പാന്റെ യുഗോ കൊബയാഷി-തകുറോ ഹോക്കി സഖ്യത്തെ പരാജയപ്പെടുത്തി. 24-22, 15-21, 21-14 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സംഖ്യത്തിന്റെ വിജയം . 

ലോക ഒന്നാം രണ്ടാം നമ്പര്‍ സ്ഥാനത്ത് തുടരന്ന ജപ്പാന്‍ കടുത്ത വെല്ലുവിളിയാണ് ആദ്യ ഗെയിമില്‍ ഉയര്‍ത്തിയത്. അവസാനം ഇന്ത്യ 24-22 സ്‌കോറില്‍ ഗെയിം പിടിച്ചു. എന്നാല്‍ രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ ജോടിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രണ്ടാം ഗെയിമിന്റെ അവസാനത്തില്‍ ജാപ്പനീസ് ജോഡി 1-1 ന് സമനില പാലിച്ചു. മൂന്നാം ഗെയിമില്‍ ഇന്ത്യ കടുത്ത മത്സരമാണ് നടത്തിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഡബിള്‍സിലെ ആദ്യ  മെഡല്‍ ഇന്ത്യ ഉറപ്പിച്ചു. 

ഈ മാസം ആദ്യം ബിര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.