ആഷസ് നാലാം ടെസ്റ്റ് സമനിലയിൽ; ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ആസ്‌ട്രേലിയ

 Ashes 4th test draw

ആഷസ് നാലാം ടെസ്റ്റ് ആവേശകരമായ സമനിലയിൽ അവസാനിച്ചു. അവസാന ദിനം ജയിക്കാൻ 358 വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് 9 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. കളി സമനിലയിലായതിന് പിന്നാലെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്‌ട്രേലിയയുടെ ഒന്നാം സ്ഥാനം പോയി. ആസ്‌ട്രേലിയ ജയത്തിന്റെ വക്കോളമെത്തിയ മത്സരം ഇംഗ്ലണ്ട് സമനില പിടിക്കുകയായിരുന്നു. നിലവിലെ പോയിന്റ് പ്രകാരം ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ നാലാം സ്ഥാനത്താണ്.

വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം കളി തുടങ്ങിയത്. 60 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സ്, 77 റണ്‍സെടുത്ത സാക് ക്രൗലി, 41 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ എന്നിവരൊഴികെ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തി.

സ്‌കോർബോർഡ്: ആസ്‌ട്രേലിയ: 416-8ഡിക്ലയേർഡ്, 265-6 ഡിക്ല. ഇംഗ്ലണ്ട്: 294,270-9. 

ആസ്‌ട്രേലിയൻ ഫാസ്റ്റ്ബൗളർമാരെല്ലാം മികവ് പുറത്തെടുത്തതോടെ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീണു. വാലറ്റക്കാരായ ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ട് വാലറ്റ നിരയിൽ പൊരുതി നിന്നത്.
 
ഓ​സീ​സി​നാ​യി സ്കോ​ട്ട് ബൊ​ലാ​ൻ​ഡ് മൂ​ന്നും പാ​റ്റ് ക​മ്മി​ൻ​സ്, ന​ഥാ​ൻ ല​യ​ണ്‍ എ​ന്നി​വ​ർ ര​ണ്ടു​വീ​തം വി​ക്ക​റ്റു​ക​ളും നേ​ടി.

ര​ണ്ടു ഇ​ന്നിം​ഗ്സി​ലും സെ​ഞ്ചു​റി നേ​ടി തി​രി​ച്ചു​വ​ര​വ് അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ഉ​സ്മാ​ൻ ക​വാ​ജ​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​വും ജ​യി​ച്ച് ഓ​സീ​സ് നേ​ര​ത്തെ ആ​ഷ​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

അഞ്ചാം ടെസ്റ്റ് ഈ മാസം 18ന് ഹൊബാർട്ടിൽ നടക്കും.