കറക്കിയിട്ട് കുൽദീപ്; ശ്രീല​ങ്ക​യെ വീ​ഴ്ത്തി ഇ​ന്ത്യ ഏഷ്യാ കപ്പ് ഫൈ​ന​ലി​ൽ

google news
 കറക്കിയിട്ട് കുൽദീപ്; ശ്രീല​ങ്ക​യെ വീ​ഴ്ത്തി ഇ​ന്ത്യ ഏഷ്യാ കപ്പ് ഫൈ​ന​ലി​ൽ
 

കൊ​ളം​ബോ: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​ർ പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​യെ വീ​ഴ്ത്തി ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. 41 റ​ൺ​സി​ന്‍റെ വി​ജ​യ​മാ​ണ് ഇ​ന്ത്യ കൊ​ളം​ബോ​യി​ൽ നേ​ടി​യ​ത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്.  
 
6-99 എ​ന്ന നി​ല​യി​ൽ ല​ങ്ക ഒ​രു​വേ​ള പ​രു​ങ്ങി​യെ​ങ്കി​ലും വെ​ല്ലാ​ല​ഗെ​യ്ക്കൊ​പ്പം ചേ​ർ​ന്ന് ധ​ന​ഞ്ജ​യ ഡി​സി​ൽ​വ(41) ടീ​മി​ന് വി​ജ​യ​പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി. 66 പ​ന്തി​ൽ നാ​ല് ഫോ​റു​മാ​യി മെ​ല്ലെ ഇ​ന്നിം​ഗ്സ് കെ​ട്ടി​പ്പ​ടു​ത്ത ഡി​സി​ൽ​വ​യെ ര​വീ​ന്ദ്ര ജ​ഡേ​ജ വീ​ഴ്ത്തി​യ​തോ​ടെ​യാ​ണ് ല​ങ്ക ത​ക​ർ​ന്ന​ത്. 46 പ​ന്തി​ൽ മൂ​ന്ന് ഫോ​റു​ക​ളും ഒ​രു സി​ക്സും പാ​യി​ച്ച വെ​ല്ലാ​ല​ഗെ പ​രാ​ജ​യ​വേ​ള​യി​ലും പു​റ​ത്താ​കാ​തെ നി​ന്നു.
 was

നേ​ര​ത്തെ, വെ​ല്ലാ​ല​ഗെ​യും നാ​ല് വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ച​രി​ത് അ​സ​ല​ങ്ക​യും ചേ​ർ​ന്ന് ഇ​ന്ത്യ​യെ താ​ര​ത​മ്യേ​ന ചെ​റി​യ സ്കോ​റി​ന് ഒ​തു​ക്കി​യി​രു​ന്നു. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ നേ​ടി​യ 53 റ​ൺ​സാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ അ​ടി​ത്ത​റ. 80 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിത്തും ഗില്ലും ചേർന്ന് പടുത്തുയർത്തിയത്. ഗില്ലിനെ (25 പന്തിൽ 19 റൺസ്) ബോൾ‍ഡാക്കിയാണു ദുനിത് വെല്ലാലഗെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. 12 പന്തുകൾ നേരിട്ട് മൂന്ന് റൺസെടുത്ത വിരാട് കോലിയെ നിലയുറപ്പിക്കും മുൻപേ ശ്രീലങ്കൻ യുവതാരം പുറത്താക്കി. ദസുൻ ശനാക ക്യാച്ചെടുത്താണു കോലി മടങ്ങിയത്. സ്കോർ 91 ൽ നിൽക്കെ രോഹിത്തും ദുനിതിനു മുന്നിൽ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്നങ്ങോട്ട് പതുക്കെയായിരുന്നു ഇന്ത്യയുടെ സ്കോർ ഉയർന്നത്. 

 
കെ.എൽ. രാഹുലിന്റെയും ഇഷാൻ കിഷന്റെയും പ്രതിരോധത്തിൽ ഇന്ത്യൻ സ്കോർ 150 കടന്നു. 44 പന്തുകൾ നേരിട്ട രാഹുൽ 39 റണ്‍സെടുത്തു. ദുനിതിന്റെ പന്തിൽ താരം തന്നെ ക്യാച്ചെടുത്ത് രാഹുലിനെ പുറത്താക്കി. 61 പന്തിൽ 33 റൺസെടുത്ത ഇഷാൻ കിഷനെ ചരിത് അസലങ്ക മടക്കി. ഹാർദിക് പാണ്ഡ്യയും (18 പന്തിൽ അഞ്ച്), രവീന്ദ്ര ജഡേജയും (19 പന്തിൽ നാല്) നിരാശപ്പെടുത്തി. വാലറ്റത്ത് അക്ഷർ പട്ടേലിന്റെ ചെറുത്തു നില്‍പ്പാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. അക്ഷർ പട്ടേൽ 36 പന്തിൽ 26 റൺസെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം