ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലിൽ മലേഷ്യയെ 4-3 എന്ന സ്കോറിനാണ് ആതിഥേയർ വീഴ്ത്തിയത്. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. നാല് തവണ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടുന്ന ഏക രാജ്യമായി ഇന്ത്യ. മൂന്ന് കിരീടമുള്ള പാകിസ്താനാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിൽ.
ഒരുഘട്ടത്തിൽ 1-3 എന്ന സ്കോറിനു പിന്നിൽനിന്ന ഇന്ത്യക്ക് മൂന്നാം ക്വാർട്ടറിൽ ഹർമൻപ്രീത് സിങ്ങും ഗുർജന്ത് സിങ്ങും ഒരു മിനിറ്റിടെ നേടിയ രണ്ടു ഗോളുകളാണ് കളിയിൽ നിർണായകമായത്. ഫൈനൽ ക്വാർട്ടറിൽ അക്ഷദീപ് സിങ് ഇന്ത്യക്കായി വിജയ ഗോൾ നേടി.
ജുഗ്രാജ് സിങ്ങാണ് ഇന്ത്യക്കായി ആദ്യം വലകുലുക്കിയത്. സെമിയിൽ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം