ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ: ചൈനക്കെതിരെ ഇന്ത്യക്ക് ദ​യ​നീ​യ തോ​ൽ​വി

google news
asian games
 

ഗ്യാം​ഗ്ഷു: ഏ​ഷ്യ​ൻ ഗെ​യിം​സ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​യ്ക്ക് ദ​യ​നീ​യ തോ​ൽ​വി​യോ​ടെ തു​ട​ക്കം. അ​യ​ൽ​ക്കാ​രാ​യ ചൈ​ന​യോ​ട് ഒ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ തോ​റ്റ​ത്. ഒരു ദിവസം പോലും പരിശീലനം നടത്താതെ കളത്തിലിറങ്ങിയ ടീമിന് കളിക്കളത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സീനിയര്‍ താരങ്ങളായ സുനില്‍ ഛേത്രിയേയും സന്ദേഷ് ജിംഗാനേയും കോച്ച് സ്റ്റിമാച്ച് ആദ്യ ഇലവനില്‍ ഇറക്കിയിട്ടും തോല്‍വി തടയാനായില്ല.


മത്സരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ചൈന ഇന്ത്യന്‍ ഗോള്‍മുഖത്ത് ഇരച്ചുകയറി. 16-ാം മി​നി​റ്റി​ൽ ചൈ​ന​യാ​ണ് സ്കോ​റിം​ഗ് തു​ട​ങ്ങി​യ​ത്. ഗാ​വോ റ്റി​യാ​നി​യാ​യി​രു​ന്നു സ്കോ​റ​ർ. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ മ​ല​യാ​ളി താ​രം കെ.​പി.​രാ​ഹു​ലി​ന്‍റെ ത​ക​ർ​പ്പ​ൻ ഗോ​ളി​ലൂ​ടെ ഒ​പ്പ​മെ​ത്തി​യ​ത് മാ​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് എ​ടു​ത്തു പ​റ​യാ​നു​ള്ള​ത്.

chungath 1

1-1 എ​ന്ന നി​ല​യി​ൽ ആ​ദ്യ പ​കു​തി​യി​ൽ പി​രി​ഞ്ഞ ശേ​ഷം ര​ണ്ടാം പ​കു​തി​ക്ക് എ​ത്തി​യ ചൈ​ന ഇ​ന്ത്യ​ൻ സം​ഘ​ത്തെ കാ​ഴ്ച​ക്കാ​രാ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് പി​ന്നീ​ട് കാ​ഴ്ച​വ​ച്ച​ത്. 51-ാം മി​നി​റ്റി​ൽ ത​ന്നെ ചൈ​ന വീ​ണ്ടും ലീ​ഡ് പി​ടി​ച്ചു. ഡാ​യി വി​ജു​ൻ ആ​യി​രു​ന്നു സ്കോ​റ​ർ.

70-ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യി ഫാം​ഗ് ഹോ ​ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ ചൈ​നീ​സ് ആ​ക്ര​മ​ണ​ത്തി​ന് വേ​ഗം കൂ​ടി. മൂ​ന്ന് മി​നി​റ്റി​നി​ടെ താ​വോ ക്വ​യ്ൻ​ലോം​ഗ് ര​ണ്ട് ത​വ​ണ സ്കോ​ർ ചെ​യ്ത​തോ​ടെ ചൈ​ന​യു​ടെ ഗോ​ൾ നി​ല നാ​ലാ​യി. ര​ണ്ടു ഗോ​ളു​ക​ൾ​ക്കും വ​ഴി തു​റ​ന്ന​ത് പ​ക​ര​ക്കാ​ര​ൻ ഫാം​ഗ് ഹോ ​ആ​യി​രു​ന്നു.

ഇ​ഞ്ചു​റി ടൈ​മി​ൽ ഫാം​ഗ് ഹോ ​കൂ​ടി സ്കോ​റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ എ​ത്തി​യ​തോ​ടെ ചൈ​ന​യു​ടെ ജ​യം സ​മ്പൂ​ർ​ണ​മാ​യി.
  
റാങ്കിങ്ങില്‍ താഴെയുള്ള ബംഗ്ലാദേശിനെതിരേയും മ്യാന്‍മറിനെതിരേയുമാണ് ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മത്സരങ്ങള്‍. സെപ്റ്റംബര്‍ 21-ന് ബംഗ്ലാദേശിനേയും 24-ന് മ്യാന്മറിനേയും നേരിടും. വിജയിച്ച് അടുത്ത റൗണ്ടിലെത്താനാകും സ്റ്റിമാച്ചിന്റേയും സംഘത്തിന്റേയും ലക്ഷ്യം.