ഐ​എ​സ്എ​ല്‍: എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ-​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി മത്സരം സ​മ​നി​ല​യി​ൽ

ATK Mohun Bagan 2-2 Hyderabad FC
 

ഫ​ത്തോ​ര്‍​ഡ: ഐ​എ​സ്എ​ലി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ-​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി മത്സരം സ​മ​നി​ല​യി​ൽ. ഇ​രു​ടീ​മു​ക​ളും ര​ണ്ട് ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ര​ണ്ടു ത​വ​ണ ലീ​ഡെ​ടു​ത്ത എ​ടി​കെ​യെ പി​ന്നി​ൽ​നി​ന്ന് പൊ​രു​തി ഹൈ​ദ​രാ​ബാ​ദ് പി​ടി​ക്കു​ക​യാ​യി​രു​ന്നു.

മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസും ജോണി കൗക്കോയും വലകുലുക്കിയപ്പോള്‍ ഹൈദരാബാദിനുവേണ്ടി ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയും ഹാവിയര്‍ സിവേറിയോയും ലക്ഷ്യം കണ്ടു. 

ഡേ​വി​ഡ് വി​ല്യം​സി​ലൂ​ടെ ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ എ​ടി​കെ മു​ന്നി​ലെ​ത്തി. 18 ാം മി​നി​റ്റി​ൽ ഹൈ​ദ​രാ​ബാ​ദ് തി​രി​ച്ച​ടി​ച്ചു. സൂ​പ്പ​ർ താ​ര് ഒ​ഗ്ബ​ച്ചെ​യാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​നെ ഒ​പ്പ​മെ​ത്തി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യി​ൽ 64 ാം മി​നി​റ്റി​ൽ വീ​ണ്ടും എ​ടി​കെ മു​ന്നി​ലെ​ത്തി. ആ​ഷി​ഷ് റോ​യി​യു​ടെ ഓ​ൺ​ഗോ​ൾ ഹൈ​ദ​രാ​ബാ​ദി​ന് വി​ന​യാ​യി. 2-1 ന് ​ജ​യം ഉ​റ​പ്പി​ച്ച എ​ടി​കെ ഇ​ഞ്ചു​റി ടൈ​മി​ൽ ജാ​വി​യ​ർ സി​വേ​റി​യോ​യു​ടെ ഗോ​ളി​ൽ ഹൈ​ദ​രാ​ബാ​ദ് ഞെ​ട്ടി​ച്ചു. സ​മ​നി​ല​യി​ലൂ​ടെ എ​ടി​കെ ഉ​റ​പ്പി​ച്ച പോ​യി​ന്‍റ് ഹൈ​ദ​രാ​ബാ​ദ് പ​ങ്കി​ട്ടെ​ടു​ത്തു.

ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മുംബൈ സിറ്റി എഫ്.സിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 16 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 15 പോയന്റുള്ള മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനത്തെത്തി. കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണു.