പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനെ തകർത്ത് എ​ടി​കെ ഫൈനലിൽ

ATK Mohun Bagan in the ISL final
 

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ- ബം​ഗ​ളൂ​രു എ​ഫ്സി ഫൈ​ന​ൽ. ഇ​ന്ന് സെ​മി ഫൈ​ന​ലി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ ക​ഴി​ഞ്ഞ ഐ​എ​സ്എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്ത്തി​യാ​ണ് എ​ടി​കെ ക​ലാ​ശ​പ്പോ​രി​നു ടി​ക്ക​റ്റെ​ടു​ത്ത​ത്.

രണ്ടാം പാദത്തിലെ നിശ്ചിത സമയത്തും അധികസമയത്തും ഗോളില്ലാതെ(0-0) വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയതും നിലവിലെ ചാമ്പ്യന്മാരെ തകർത്ത് എടികെ ഫൈനൽ ടിക്കറ്റ് നേടിയതും. ഫൈനലില്‍ ബംഗളൂരു എഫ്.സിയാണ് എ.ടി.കെയുടെ എതിരാളി. ആദ്യ പാദത്തിലും ഗോളില്ലാ സമനിലയായിരുന്നു. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് മോഹന്‍ ബഗാന്റെ വിജയം.

ആദ്യപാദ മത്സരം സമനിലയില്‍ കലാശിച്ചതോടെ രണ്ടാം പാദ മത്സരം നിര്‍ണായകമായി. എന്നാല്‍ രണ്ടാം പാദത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മന്‍വീര്‍ സിങ്, പ്രീത് കോട്ടാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹൈദരാബാദിനായി ജാവോ വിക്ടര്‍, രോഹിത് ദാനു, റീഗന്‍ സിങ് എന്നിവര്‍ വലകുലുക്കി. മോഹന്‍ ബഗാന്റെ അഞ്ചാം ഐ.എസ്.എല്‍ ഫൈനല്‍ പ്രവേശനമാണിത്.


 മാര്‍ച്ച് 18 ന് നടക്കുന്ന ഫൈനലില്‍ മോഹന്‍ ബഗാന്‍ ബെംഗളൂരു എഫ്.സിയെ നേരിടും.