അക്ഷർ പട്ടേലിനു പരുക്ക്; ഏഷ്യാ കപ്പ് ഫൈനൽ കളിക്കില്ല

google news
Axar Patel
 

ന്യൂഡൽഹി: ഏഷ്യാ കപ്പ് ഫൈനലിനു മുന്‍പ് ഇന്ത്യയ്ക്കു വൻ തിരിച്ചടി. ഓൾറൗണ്ടർ അക്ഷര്‍ പട്ടേൽ ഫൈനല്‍ മത്സരം കളിക്കില്ല. ബാക്ക് അപ് പ്ലേയറായി യുവതാരം വാഷിങ്ടന്‍ സുന്ദർ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേരും. ബംഗ്ലദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെയാണ് അക്ഷര്‍ പട്ടേലിനു പരുക്കേറ്റത്. ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഏഷ്യാ കപ്പ് ഫൈനൽ.


ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ നിരവധി തവണ അക്ഷറിന് മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടേണ്ടതായി വന്നിരുന്നു. ഇതിനിടെ ലങ്കന്‍ താരമെറിഞ്ഞ ത്രോ കൈയില്‍ തട്ടി പരിക്കേല്‍ക്കുകയും ചെയ്തു. എങ്കിലും മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയ ശേഷം അക്ഷര്‍ ബാറ്റിങ് തുടര്‍ന്നു.

enlite ias final advt

ബെംഗളൂരുവിലായിരുന്ന സുന്ദര്‍ ശനിയാഴ്ച ടീമിനൊപ്പം ചേര്‍ന്നു. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനൊപ്പം സുന്ദര്‍ ചൈനയിലേക്ക് തിരിക്കും. ഇന്ത്യയുടെ ലോകകപ്പ് ടീമിലെ അംഗമാണ് അക്ഷര്‍. ബംഗ്ലാദേശ് ബൗളിങ്ങിനു മുന്നില്‍ പതറിയ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയത് ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയും എട്ടാമനായി ഇറങ്ങിയ അക്ഷറിന്റെ ബാറ്റിങ്ങുമാണ്. 34 പന്തില്‍ 42 റണ്‍സെടുത്ത അക്‌സര്‍ 49-ാം ഓവറില്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലും അക്ഷറുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ കാര്യത്തിൽ കൂടുതൽ റിസ്കെടുക്കാൻ ബിസിസിഐ തയാറല്ല. തുടർന്നാണ് അക്ഷറിനെ മാറ്റിനിർത്തി വാഷിങ്ടൻ സുന്ദറിനെ കളിപ്പിക്കാൻ തീരുമാനിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം