കാ​ര്യ​വ​ട്ടം ടി​ക്ക​റ്റ് വി​വാ​ദം: കെസിഎയോട് വിശദീകരണം തേടി ബി​സി​സി​ഐ

bcci
 

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് നിരക്ക് വിവാദത്തിൽ വിശദീകരണം തേടി ബിസിസിഐ. വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നോ​ട് ബി​സി​സി​ഐ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് അ​നാ​വ​ശ്യ ച​ർ​ച്ച​ക​ളാ​ണെ​ന്ന് കെ​സി​എ മ​റു​പ​ടി ന​ൽ​കി.


വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനായി കോര്‍പ്പറേഷൻ ഉയര്‍ത്തിയതും തുടര്‍ന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍ശവും അടക്കമുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മറുപടി ആവശ്യപ്പെട്ടത്. വിവാദങ്ങൾ അനാവശ്യമാണെന്നും ചില ആശയക്കുഴപ്പം മാത്രമാണുണ്ടായതെന്നും കെ സി എ മറുപടി നൽകി. 

കഴിഞ്ഞതവണ സ്റ്റേഡിയത്തിലെ വൈദ്യുതി കെ എസ് ഇ ബി വിഛേദിച്ചതിലും ബി സി സി ഐ റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങൾ ലോകകപ്പ് അടക്കമുള്ള അന്താരാഷ്ട്രാ മത്സരങ്ങൾ കാര്യവട്ടത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക കേരള ക്രിക്കറ്റ് അസോസിയേഷനുണ്ട്.
 
പ​ട്ടി​ണി​കി​ട​ക്കു​ന്ന​വ​ര്‍ ക്രി​ക്ക​റ്റ് കാ​ണാ​ൻ പോ​കേ​ണ്ടെ​ന്നാ​യി​രു​ന്നു വി​നോ​ദ നി​കു​തി അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 12 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്തി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് കാ​യി​ക​മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ൻ പ്ര​സ്താ​വ​ന ന‌‌‌‌​ട​ത്തിയത്. ഇതാണ് വിവാദമായത്.