ഛേത്രിയുടെ ഗോളില്‍ വിവാദം; ടീമിനെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു സെമിയിൽ

Bengaluru FC reach semifinal after Kerala Blasters FC walk out during extra time
 

ബെംഗളൂരു: കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി പ്ലേ ഓഫ് മത്സരത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങൾ. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ, ബെംഗളൂരു എഫ്സി നേടിയ ഗോളിനെച്ചൊല്ലി തർക്കം. പകരക്കാരനായി ഇറങ്ങിയ മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളാണ് വിവാദത്തിനു കാരണമായത്.

തർക്കം രൂക്ഷമായതോടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് ടീമിനെ തിരിച്ചുവിളിച്ചു. ഏറെ നേരത്തെ ആശയക്കുഴപ്പത്തിനും തർക്കത്തിനും ചർച്ചകൾക്കുമൊടുവിൽ ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു എഫ്സി ഐഎസ്എൽ സെമിയിലെത്തി.

97-ാം മി​നി​റ്റി​ൽ വി​ബി​ൻ മോ​ഹ​ന​ൻ ന​ട​ത്തി‌​യ ഫൗ​ളി​ന് ശേ​ഷ​മു​ള്ള ഫ്രീ​കി​ക്കി​നെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്കം തു​ട​ങ്ങി​യ​ത്. ബ്ലാ​സ്റ്റേ​ഴ്സ് പെ​ന​ൽ​റ്റി ബോ​ക്സി​ന് തൊ​ട്ട​ടു​ത്ത് നി​ന്ന് ല​ഭി​ച്ച ഫ്രീ​കി​ക്ക് റ​ഫ​റി വി​സി​ൽ മു​ഴു​ക്കു​ന്ന​തി​ന് മു​മ്പാ​യി സു​നി​ൽ ഛേത്രി ​തൊ​ടു​ത്തു. ഛേത്രി​യു​ടെ കി​ടി​ല​ൻ ചി​പ് ഷോ​ട്ട്, മു​ന്നോ​ട്ട് ക​യ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​ഭ്സു​ഖ​ൻ ഗി​ല്ലി​നെ മ​റി​ക​ട​ന്ന് വ​ല​യി​ലെ​ത്തി.

ഇ​തോ​ടെ മ​ഞ്ഞ​പ്പ​ട ബെ​ഞ്ച് പ്ര​തി​ഷേ​ധ​വു​മാ​യി ചാ​ടി​യി​റ​ങ്ങി. ഫ്രീ ​കി​ക്ക് എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് മാ​ർ​ക്ക് ചെ​യ്യേ​ണ്ട മാ​ജി​ക് സ്പ്രേ ​ലൈ​ൻ റ​ഫ​റി ക്രി​സ്റ്റ​ൽ ജോ​ൺ വ​ര​ച്ചി​രു​ന്നി​ല്ല. കേ​ര​ള താ​ര​ങ്ങ​ൾ കി​ക്കി​ന് ത​യാ​റാ​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഛേത്രി ​പ​ന്ത് തൊ​ടു​ത്തു. കി​ക്കെ​ടു​ക്കു​ന്ന താ​ര​വു​മാ​യി പ്ര​തി​രോ​ധ​നി​ര പാ​ലി​ക്കേ​ണ്ട അ​ക​ല​വും റ​ഫ​റി പ​രി​ഗ​ണി​ച്ചി​ല്ല.

ഇ​തോ​ടെ കൊ​മ്പ​ന്മാ​രു​ടെ പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​ക്ക​മ​നോ​വി​ച്ച് ക​ള​ത്തി​ലി​റ​ങ്ങി താ​ര​ങ്ങ​ളെ തി​രി​കെ വി​ളി​ച്ചു. റ​ഫ​റി ഗോ​ൾ നി​ഷേ​ധി​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. തുടർന്ന് ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച് ഡ​ഗ്ഔ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

30 മി​നി​റ്റോ​ളം ത​ട​സ​പ്പെ​ട്ട മ​ത്സ​രം ബം​ഗ​ളൂ​രു 1-0 എ​ന്ന സ്കോ​റി​ന് ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ, ബം​ഗ​ളൂ​രു സെ​മി​ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി.


ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചത് ബംഗളൂരുവാണെങ്കില്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തില്‍ 60 ശതമാനവും പന്ത് കൈവശം വച്ചതും ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ മുഖത്തിനടത്തു വച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിക്കളഞ്ഞത്.
 

ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കടക്കം വലിയ നടപടികളിലേക്ക് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നീങ്ങുമോ എന്ന ആശങ്കയിലാണിപ്പോള്‍ ആരാധകര്‍. മുമ്പ് 2015 ഐ.എസ്.എല്‍ ഫൈനലിന് ശേഷം എഫ്.സി ഗോവ സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. അന്ന് ടീമിന് 50 ലക്ഷം രൂപയാണ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പിഴയേര്‍പ്പെടുത്തിയത്.