ബില്ല്യണ്‍ ചിയേഴ്‌സ്; ഇതാ ഇന്ത്യയുടെ പുത്തന്‍ ജേഴ്‌സി

billion cheers jersy
 ന്യൂഡൽഹി: ആരാധകരെ ആവേശത്തിലാക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ജേഴ്‌സി ഇറങ്ങി. കിറ്റ് സ്‌പോണ്‍സര്‍മാരായ എംപിഎല്‍ സ്‌പോര്‍ട്‌സാണ് കടും നീല നിറത്തിലുള്ള പുത്തന്‍ ജേഴ്‌സി ഇറക്കിയിരിക്കുന്നത്. പതിവ് ഡിസൈനുകളില്‍ നിന്നും വ്യത്യസ്തമായി ഇളം നീല നിറത്തിലുള്ള സ്ട്രിപ്പുകളും ജേഴ്‌സിയിലുണ്ട്.
'ബില്ല്യണ്‍ ചീയേഴ്‌സ് ജേഴ്‌സി' എന്നാണ് എംപിഎല്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ആരാധകരുടെ ആവേശത്തെയാണ് ഹാര്‍ട്ട് ബീറ്റ് രൂപത്തിലുള്ള വരകള്‍ പ്രതിനീധീകരിക്കുന്നത്. അതേസമയം ഒക്ടോബര്‍ 18 ന് യുഎഇയിലും ഒമാനിലുമായി ടി20 ലോകകപ്പ് അരങ്ങേറും. ഒക്ടോബര്‍ 24 നാണ് പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.