ചാമ്പ്യന്‍സ് ലീഗ്; കപ്പ് നേടി ചെല്‍സി

champions league

ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായുള്ള ആവേശകരമായ പോരാട്ടത്തില്‍ ചെല്‍സി കപ്പ് നേടി. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെൽസി കപ്പ് നേടിയത്. 42ാം മിനിറ്റില്‍ കായ് ഹാവെര്‍ഡ്‌സാണ് ചെല്‍സിക്കു വേണ്ടി വിജയ ഗോള്‍ നേടിയത്. 2012ന് ശേഷം ആദ്യമായാണ് ചെല്‍സി കിരീടം നേടിയത്.

സെര്‍ജിയോ അഗ്യൂറോയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടസ്വപ്നം പൂവണിഞ്ഞില്ല. മികച്ച പ്രതിരോധത്തിലൂടെ സിറ്റിയെ തടഞ്ഞു നിര്‍ത്തിയ ചെല്‍സി, ഒന്നാം പകുതിയില്‍ നേടിയ ഗോളിലാണ് കിരീടം നേടിയത്. സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ പരീക്ഷണമാണ് ടീമിന് തിരിച്ചടിയായത്. മധ്യനിരയില്‍ അഴിച്ചുപണി നടത്തി ആക്രമണത്തിന് മുന്‍തൂക്കം നല്‍കി. എന്നാല്‍ ചെല്‍സിയുടെ പ്രതിരോധമാണ് ടീമിന് വിജയം നല്‍കിയത്.