അർജന്റീനയെ സമനിലയിൽ പൂട്ടി ചിലി

messi

അർജന്റീനയെ സമനിലയിൽ പൂട്ടി ചിലി. ലോകകപ്പ് യോഗ്യത മത്സരത്തിൽ പെനാൽറ്റി ഗോളിലൂടെ അർജന്റീനയെ മെസി മുൻപിൽ എത്തിച്ചെങ്കിലും ആദ്യ പകുതിയുടെ തന്നെ മിനിറ്റുകൾ പിന്നിടുന്നതിന് മുൻപ് സാഞ്ചസിന്റെ ഗോളിലൂടെ ചിലി സമനില പിടിച്ചു. 23 -ആം മിനിറ്റിൽ ലൗട്ടരോ മാർട്ടീസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാലിറ്റിയാണ് മെസി പിഴവുകൾ ഇല്ലാതെ വലയിലെത്തിച്ചത്. വാറിലൂടെയാണ് അർജെന്റീനയ്ക്ക് പെനാൽറ്റി ഇവിടെ ലഭിച്ചത്.

ഗാരി മെടലെടുത്ത ഫ്രീകിക്കിൽ നിന്നാണ്  സാഞ്ചസ് ഗോൾ വല കുലുക്കിയത്. ഇതിഹാസ താരം മറഡോണയ്ക്ക് ആദരവ് അർപ്പിച്ച കുപ്പായത്തിൽ അദ്ദേഹത്തിന്റെ ചിത്രവുമായിട്ടാണ് മെസ്സിയും സംഘവും കളിയ്ക്കാൻ ഇറങ്ങിയത്. സമനില വഴങ്ങിയതോടെ ലാറ്റിൻ അമേരിക്ക യോഗ്യത റൗണ്ടിൽ ബ്രസീലിനെ മറികടന്ന് ഒന്നാമത് എത്താൻ അർജെന്റീനയ്ക്ക് കഴിഞ്ഞില്ല.