ലിവിങ്സ്റ്റണിന്റെ പോരാട്ടം പാഴായി; പഞ്ചാബിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

google news
ലിവിങ്സ്റ്റണിന്റെ പോരാട്ടം പാഴായി; പഞ്ചാബിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
 

ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച പഞ്ചാബിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

94 റണ്‍സെടുത്ത് ഒറ്റയ്ക്ക് പൊരുതിയ പഞ്ചാബിന്റെ ലിയാം ലിവിങ്സ്റ്റണിന്റെ പോരാട്ടം പാഴായി. വിജയിച്ചിരുന്നെങ്കില്‍ പഞ്ചാബിന് പ്ലേ ഓഫിലേക്ക് അടുക്കാമായിരുന്നു. പ്ലേ ഓഫില്‍ കടക്കുമോ ഇല്ലയോ എന്നറിയാന്‍ പഞ്ചാബിന് അവസാന മത്സരം വരെ കാത്തിരിക്കണം.  

ജ​യ​ത്തോ​ടെ 10 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് ക്യാ​പി​റ്റ​ൽ​സ്. കിം​ഗ്സ് 12 പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ആ​ർ​സി​ബി, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്, കെ​കെ​ആ​ർ എ​ന്നീ ടീ​മു​ക​ൾ​ക്കും 12 പോ​യി​ന്‍റു​ണ്ട്.

ജ​യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശാ​ൻ ശ്ര​മി​ച്ച കിം​ഗ്സി​നാ​യി 48 പ​ന്ത് നീ​ണ്ടു​നി​ന്ന ഇ​ന്നിം​ഗ്സി​ൽ അ​ഞ്ച് ഫോ​റു​ക​ളും ഒ​മ്പ​ത് സി​ക്സ​റു​ക​ളു​മാ​ണ് ലി​വിം​ഗ്സ്റ്റ​ൺ പാ​യി​ച്ച​ത്. അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​നാ​യി 33 റ​ൺ​സ് വേ​ണ്ടി​യി​രു​ന്ന ടീ​മി​നാ​യി താ​രം അവസാന പ​ന്ത് വ​രെ പൊ​രു​തി​യെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. 55 റ​ൺ​സ് നേ​ടി​യ അ​ഥ​ർ​വ തൈ​ഥെ ചേ​സി​നി​ടെ പ​രി​ക്കേ​റ്റ് പി​ന്മാ​റി​യ​തും ടീ​മി​ന് തി​രി​ച്ച​ടി​യാ​യി.

നാ​യ​ക​ൻ ശി​ഖ​ർ ധ​വാ​ൻ, ജി​തേ​ഷ് ശ​ർ​മ, ഹ​ർ​പ്രീ​ത് ബ്രാ​ർ എ​ന്നി​വ​ർ സം​പൂ​ജ്യ​രാ​യി ആ​ണ് മ​ട​ങ്ങി​യ​ത്. 22 റ​ൺ​സ് നേ​ടി​യ പ്ര​ഭ്സി​മ്ര​ൻ സിം​ഗ് ര​ണ്ടാം വി​ക്ക​റ്റി​ൽ തൈ​ഥെ​യ്ക്കൊ​പ്പം ചേ​ർ​ന്ന് പൊ​രു​താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​രാ​ട്ടം അ​ധി​ക​നേ​രം നീ​ണ്ടു​നി​ന്നി​ല്ല. ക്യാ​പി​റ്റ​ൽ​സ് ബൗ​ള​ർ​മാ​ർ റ​ൺ​സ് വി​ട്ടു​ന​ൽ​കി​യെ​ങ്കി​ലും മി​ക​ച്ച സ്കോ​ർ കൈ​വ​ശ​മു​ള്ള​തി​നാ​ൽ കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി.

ഇ​ഷാ​ന്ത് ശ​ർ​മ, ആ​ന്‍‌​റി​ക് നോ​ർ​ക്യെ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും അ​ക്സ​ർ പ​ട്ടേ​ൽ, ഖ​ലീ​ൽ അ​ഹ്മ​ദ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

നേരത്തേ ടോസ് നേടിയ പഞ്ചാബ് ഡൽഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ക്യാപ്റ്റൻ ഡേവിഡ് വാർണറും പ്രിഥ്വിഷായും ചേർന്ന് 94 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 46 റൺസെടുത്ത വാർണർ സാം കറന് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് ക്രീസിൽ ഒന്നിച്ച പ്രിഥ്വിഷായും റൂസോയും ചേർന്ന് സ്‌കോർ വേഗത്തിൽ ചലിപ്പിച്ചു. 15ാം ഓവറിൽ പ്രിഥ്വി ഷാ പുറത്തായി. പിന്നീട് ഫിലിപ് സാൾട്ടിനെ കൂട്ടുപിടിച്ച് റൂസോ ടീം സ്‌കോർ 200 കടത്തുകയായിരുന്നു. സാള്‍ട്ട് 14 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

Tags