ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതി; മുഹമ്മദ് ഷമിക്ക് ജാമ്യം

google news
Hasin Jahan
 

ഭാര്യ ഹസിന്‍ ജഹാന്‍റെ ഗാര്‍ഹിക പീഡന പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ജാമ്യം. കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ മുൻകൂർ ജാമ്യമെടുത്തില്ലെങ്കിൽ താരത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം പ്രഖ്യാപന സമയത്തും ഹസിൻ ജഹാന്‍ കോടതിയെ സമീപിച്ചിരുന്നു. ഷമിക്ക് പുറമേ സഹോദരൻ മുഹമ്മദ് ഹസീബിനെതിരെയും ഹസിന്‍ ജഹാന്‍ ഗാര്‍ഹിക പീഡനക്കേസ് കൊടുത്തിരുന്നു. ഇരുവര്‍ക്കും കൊല്‍ക്കത്തയിലെ അലിപൂര്‍ സിവില്‍ കോടതിയാണ് നിലവില്‍ ജാമ്യം അനുവദിച്ചത്.

chungath 1

2011ലാണ് മോഡലായ ഹസീൻ ജഹാനും ഷമിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സമയത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയർഗേളായിരുന്നു ഹസീൻ. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2014ൽ വിവാഹിതരാകുകയും ചെയ്തു. എന്നാൽ, 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള പരാതികളുമായി ഹസീൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം