ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

england team

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. 17 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പരുക്കേറ്റ ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് എന്നിവർ ടീമിൽ ഇടം നേടിയില്ല. 

ന്യൂസീലൻഡീനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, സാം കറൻ, ജോസ് ബട്‌ലർ എന്നിവർ ടീമിൽ തിരികെ എത്തി. 

ഓഗസ്റ്റ് നാലിന് ട്രെൻ്റ് ബ്രിഡ്ജിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിൽ ഉള്ളത്.  

ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, ജെയിംസ്‌ ആന്റെഴ്സണ്‍, ജോണി ബെയര്‍സ്ടോ, ടോം ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേര്‍ന്‍സ്, ജോസ് ബട്ട്ലര്‍, സേക് ക്രാവ്ളി, സാം കരന്‍, ഹസീബ് ഹമീദ്, ഡാന്‍ ലോറെന്‍സ്,ജാക്ക് ലീച്, ഒല്ലി പോപ്‌, ഒല്ലി റോബിന്‍സണ്‍, ഡോം സിബ്ലി, ബെന്‍ സ്റ്റോക്സ്‌, മാര്‍ക്ക്‌വുഡ്