ഇംഗ്ലണ്ട് പര്യടനം: രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

y

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രെ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര ആ​രം​ഭി​ക്കാ​നി​രി​ക്കെ  രണ്ട് താരങ്ങള്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ഇവരില്‍ ഒരു താരത്തിന്‍റെ പരിശോധനാ ഫലം നെഗറ്റീവായെന്നും ഒരാള്‍ ഐസൊലേഷനില്‍ തുടരുന്നതായും എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനലിന്​ ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്പരക്കുള്ള 23 അംഗ സ്​ക്വാഡിലെ അംഗത്തിനാണ്​ രോഗബാധ.എന്നാൽ രോഗം ബാധിച്ച കളിക്കാരന്‍റെ പേര്​ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കോവിഡ്​ ഡെൽറ്റ വകഭേദമാണ്​ അദ്ദേഹത്തിന്​ ബാധിച്ചതെന്നാണ്​ കരുതുന്നത്​.

വ്യാഴാഴ്ചയാണ്​ ടീം ലണ്ടനിൽ നിന്ന്​ ഡർഹാമിലേക്ക്​ പോകുന്നത്​. ​ഡർഹാമിൽ വെച്ചാണ്​ ഇന്ത്യ രണ്ട്​ പരിശീലന മത്സരം കളിക്കുന്നത്​. ആദ്യ ടെസ്റ്റ്​ നടക്കുന്ന ട്രെന്‍റ്​ബ്രിജിലേക്ക്​ ഡർഹാമിൽ നിന്ന്​ രണ്ടര മണിക്കൂർ യാത്ര മാത്രമേ ഉള്ളൂ. ഡർഹാമിൽ എത്തിയ ശേഷം കളിക്കാരെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കും.ഇംഗ്ലണ്ടിലെ നാഷനൽ ഹെൽത്ത്​ സർവീസ്​ വൈകാതെ കോവിഡ്​ ബാധിച്ച കളിക്കാരന്‍റെ പേര്​ പുറത്തുവിടും. ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പിന്​ ശേഷമുള്ള ഇടവേളയിൽ ഈ കളിക്കാരൻ പൊതു പരിപാടികളിൽ പ​ങ്കെടുത്തതായാണ്​ റിപ്പോർട്ടുകൾ.