മുൻ ഇന്ത്യൻ പേസർ പങ്കജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

pankaj

മുൻ ഇന്ത്യൻ പേസർ പങ്കജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രണ്ട് ടെസ്റ്റുകളും ഒരു ഏകദിനവും മാത്രമാണ് 36കാരനായ പങ്കജ് സിങ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 

2014ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു പങ്കജ് സിങ് ഇന്ത്യക്കായി കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരെയാണ് ഏകദിനം കളിച്ചത്. രണ്ട് വിക്കറ്റുകളും ഇന്ത്യക്കായി വീഴ്ത്തിയിട്ടുണ്ട്.  

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

രാജസ്ഥാന് തുടര്‍ച്ചയായി രണ്ട് രഞ്ജി ട്രോഫി കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ പങ്കജ് പങ്ക് വഹിച്ചു.

117 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി അദ്ദേഹം 472 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.